11:58pm 05 September 2026
NEWS
ഇടവകയിലെ അധ്യാപകരെ സെഹിയോൻ ദൈവാലയത്തിൽ ആദരിച്ചു
07/09/2025  07:43 PM IST
nila
 ഇടവകയിലെ അധ്യാപകരെ സെഹിയോൻ ദൈവാലയത്തിൽ  ആദരിച്ചു

വെണ്മണി:  സെഹിയോൻ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ നേതൃത്വത്തിൽ  ഇടവകയിലെ അധ്യാപകരെ സെഹിയോൻ ദൈവാലയത്തിൽ  ആദരിച്ചു . ആരാധനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി റവ. ഡോ. സജു മാത്യു അധ്യക്ഷതവഹിച്ചു.
 മന്ത്രി സജി ചെറിയാൻ യോഗം ഉദ്ഘാടനം ചെയ്ത് പൊന്നാട അണിയിച്ച് അധ്യാപകരെ ആദരിച്ചു. യോഗത്തിൽ റവ. ഡോ. പി എസ് ഡാനിയേൽ, റവ. നോബിൻ സാം ചെറിയാൻ, വി. സി ജേക്കബ്,  യുവജന സഖ്യം സെക്രട്ടറി ലിജോ ജോർജ്, ജിതിൻ ജോർജ്, മെർലിൻ  മറിയം റോയ്, എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.